തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്നും ഇപി അല്ല ആര് വന്നാലും യുഡിഎഫ് ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഇപി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും എം.എം.ഹസൻ പറയുന്നു. ഇപിയെ യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹസൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും ഹസൻ പറഞ്ഞു. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ.പി.ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്.
അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ പറഞ്ഞു.