മുസ്‌ലിം ലീ​ഗിനെ പ്രലോഭിപ്പിച്ച് വീണ്ടും ഇ.​പി. ജ​യ​രാ​ജ​ൻ; ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് ലീഗിനു കിട്ടും

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് വി​ട്ട് മുസ്‌ലിം ലീ​ഗ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സി​നേക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് ലീ​ഗി​ന് ല​ഭി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ.

ലീ​ഗി​ന് മൂ​ന്നാം സീ​റ്റ് കോ​ണ്‍​ഗ്ര​സ് നി​ഷേ​ധി​ച്ച​തി​ൽ ലീ​ഗി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ആ​ർ​എ​സ്എ​സ് മ​ന​സു​കാ​രാ​ണ് ലീ​ഗി​ന് മൂ​ന്നാം സീ​റ്റ് നി​ഷേ​ധി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ ച​വി​ട്ടും കു​ത്തു​മേ​റ്റ് മു​ന്ന​ണി​യി​ൽ തു​ട​രാ​നാ​ണ് ലീ​ഗി​ന്‍റെ തീ​രു​മാ​ന​മെ​ങ്കി​ൽ അ​ണി​ക​ൾ പ്ര​തി​ക​രി​ച്ച് തു​ട​ങ്ങു​മെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment