തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ.
ഇതിന് പിന്നിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയശക്തികളാണ്.
ആസൂത്രിത ഗൂഢാലോചനയെക്കുറിച്ച് സർക്കാർ വിശദ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും നീചവുമാണെന്നും ഇ.പി. പറഞ്ഞു.
ആരോപണം നിലവാരമില്ലാത്തത്
നിലവാരമില്ലാത്ത ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. ബിരിയാണിച്ചെന്പിൽ സ്വർണം കടത്തിയെന്ന ആരോപണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.