ഒടുവില്‍ രാജി, പിണറായി വിജയനും കൈവിട്ടതോടെ ഇ. പി. ജയരാജന്‍ രാജിവച്ചു, വിജയിച്ചത് പിണറായി വിരുദ്ധപക്ഷത്തിന്റെ കടുംപിടുത്തം

ssssssssssssബന്ധുനിയമന വിവാദത്തില്‍ ഒടുവില്‍ മന്ത്രി ഇ.പി. ജയരാജന്റെ രാജി. രാവിലെ വരെ സെയ്ഫ് സോണിലായിരുന്ന ഇ.പിയുടെ രാജി പിണറായി വിരുദ്ധ ക്യാമ്പിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കൈയ്യൊഴിഞ്ഞതോടെ രാജിവയ്ക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജിവയ്ക്കുന്ന ആദ്യ മന്ത്രിയെന്ന നാണക്കേടും ജയരാജന്റെ പേരിലായി. കേന്ദ്രകമ്മിറ്റിയുടെ കര്‍ശനനിര്‍ദേശവും രാജിയിലേക്ക് നയിച്ചു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ജയരാജന്‍ എകെജി സെന്റര്‍ വിട്ടു.

രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെതിരേ രുക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, തോമസ് ഐസക്, എ.കെ.ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമര്‍ശനം. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജന്‍ ചെയ്തതെന്നായിരുന്നു യോഗത്തിലെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ജയരാജന്റെ രാജി പ്രഖ്യാപനം.

Related posts