തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി ഇ.പി.ജയരാജൻ. കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന് അദ്ദേഹം തുറന്നടിച്ചു.
ധാര്‍മികതയുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോകാൻ ശ്രീറാം തയാറാകണം- മന്ത്രി ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.