
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ വിമർശനവുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. കേരളത്തിലേത് പാരവയ്ക്കുന്ന പ്രതിപക്ഷമെന്നാണ് മന്ത്രിയുടെ വിമർശനം.
വികസനം ഇല്ലാതെ കേരളം മുരടിച്ചു പോകണം എന്നാണോ പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെതിരേ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് മന്ത്രിയുടെ മറുപടി.