സിപിഎമ്മിലെ സമവാക്യങ്ങള്‍ മാറുന്നു, പിണറായിക്കൊപ്പം കോടിയേരിയും കൈവിട്ടതോടെ ജയരാജന്‍ ദുര്‍ബലനായി, കണ്ണൂര്‍ ഗ്യാംഗ് തകര്‍ന്നാല്‍ സിപിഎമ്മിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇതൊക്കെ

വെബ്‌ഡെസ്ക്

cpm 2ബന്ധുനിയമന വിവാദത്തിന് പുതിയ മാനം. ഇ.പി. ജയരാജന്റെ രാജിക്കുപിന്നാലെ സിപിഎമ്മിലെ പാര്‍ട്ടി സമവാക്യങ്ങള്‍ മാറിമറിയാനും ബന്ധുനിയമവിവാദം വഴിയൊരുക്കുന്നത്. ജയരാജന്റെ ബന്ധുനിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം തന്നെ വിലക്കിയിരുന്നുവെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതിനു തെളിവാണെന്നാണ് സൂചന. പാര്‍ട്ടിയിലെ പ്രധാന സംഘാടകനും ഫണ്ട് സ്വരൂപകനുമായിരുന്നു ജയരാജന്‍. എന്നാല്‍ ഇപ്പോള്‍ ജയരാജനെ പിന്തുണയ്ക്കാന്‍ ഒരു നേതാവും രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ജയരാജന്‍ ദുര്‍ബലനാകുന്നതോടൊപ്പം എന്തൊക്കെ മാറ്റങ്ങളാകും പാര്‍ട്ടിയില്‍ ഉണ്ടാകുക. അതിനുമുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ കോടിയേരി ജയരാജനെ നിശബ്ദനാക്കിയതെങ്ങനെയെന്ന് നോക്കാം. മുഖ്യമന്ത്രിയെ പൂര്‍ണമായി ന്യായീകരിച്ച് അതേസമയം, ജയരാജനെ തീര്‍ത്തും ദുര്‍ബലനാക്കിയായിരുന്നു കോടിയേരി പ്രസംഗിച്ചത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ ആലോചനയുണ്ടെന്നു ജയരാജന്‍ ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പക്ഷേ, പിന്നീടു സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പെട്ടതെന്നു മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിച്ചു. ഇതാണ് ജയരാജന്റെ അറസ്റ്റിലേക്ക് നീങ്ങിയതെന്ന് കോടിയേരി പറഞ്ഞു.

ഇതുവരെ നടന്ന കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്. ഇനി ജയരാജനെ തള്ളിയ പാര്‍ട്ടി നിലപാട് ഏതുതരത്തിലുള്ള പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നോക്കാം. പാര്‍ട്ടിയിലെ ഫണ്ടുപിരിവിന്റെ ചുമതല ജയരാജനാണ്. പാര്‍ട്ടി നേതൃത്വത്തില്‍ തുടങ്ങിയ പല വ്യവസായസംരംഭങ്ങളുടെയും ആശയം ആദ്യം മുളപൊട്ടിയത് ജയരാജന്റെ തലയിലാണ്. കൈരളി ചാനലും വിസ്മയ പാര്‍ക്കുമെല്ലാം ജയരാജന്റെ കൂടെ ആധ്വാനമാണ്. ഇപ്പോള്‍ ഭരണത്തിലുള്ളതിനാല്‍ ഫണ്ട് ശേഖരണത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ കണ്ണൂര്‍ പാര്‍ട്ടിയില്‍ ജയരാജന്‍ നിശബ്ദനാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. പ്രത്യേകിച്ച് കൊണ്ടും കൊടുത്തും ബിജെപി മറുവശത്ത് ശക്തമായുള്ളപ്പോള്‍. കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്ക് മറ്റു ജയരാജന്‍മാരേക്കാള്‍ താല്പര്യവും വിശ്വാസവും ഇ.പി. ജയരാജനെയാണ്. ഇനിയാര്‍ക്കും ശല്യമില്ലാതെ മൗനിയായി ജീവിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അണികളിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ജയരാജന്റെ സാന്നിധ്യമില്ലാതെ കണ്ണൂരിലെ പാര്‍ട്ടിക്കു നിലനില്പ് അപകടത്തിലാകുമെന്ന് അവര്‍ കരുതുന്നു. രണ്ടാമത്തെ മാറ്റമുണ്ടാകുന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലാണ്. പിണറായി വിജയന്റെ ഉറ്റതോഴനായിരുന്നു ഇ.പി. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ സമവാക്യങ്ങള്‍ മാറും. കരുതുന്നപോലെ പെട്ടെന്നാകില്ലെന്നുമാത്രം.

Related posts