കോടികളുടെ ആയുർവേദ റിസോർട്ട്; ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി പി. ജയരാജൻ; ഡയറക്ടർ ബോർഡിൽ ഇപിയുടെ ഭാര്യയും മകനും


കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ ഇ.പി അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപിച്ചത്.

ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.

ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.

ഇ.പി. ജയരാജന്‍റെ ഭാര്യയും മകനും റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു.

ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണ്. റിസോർട്ട് നിർമാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment