ന്യൂഡൽഹി: ജനറൽ പ്രൊവിഡന്റ് ഫണ്ടി (ജിപിഎഫ്) ന്റെയും മറ്റു സമാന സ്കീമുകളുടെയും ഒക്ടോബർ-ഡിസംബർ കാലയളവിലെ പലിശ 0.4 ശതമാനം വർധിപ്പിച്ച് എട്ടു ശതമാനമാക്കി.
ദേശീയ സന്പാദ്യ പദ്ധതി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധിയോജന, കിസാൻ വികാസ് പത്ര, സീനിയർ സിറ്റിസൺസ് നിക്ഷേപ പദ്ധതി തുടങ്ങിയവയുടെ പലിശ ഉയർത്തി ഏതാനും ദിവസം മുന്പ് വിജ്ഞാപനം ചെയ്തിരുന്നു. ഗവൺമെന്റ് ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങൾ ജനറൽ പ്രൊവിഡന്റ് ഫണ്ടിലാണ്.