തിരുവനന്തപുരം: രാഷ്ട്രീയജീവിതവും വിവാദങ്ങളും തുറന്നെഴുതാൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. എല്ലാ വിവാദങ്ങളും ആത്മകഥയില്‍ തുറന്നെഴുതുമെന്നും എഴുത്ത് അവസാനഘട്ടത്തിലെന്നും ഇ.പി പ്രതികരിച്ചു. അതേസമയം ആത്മകഥയോടെ ഇ. പി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ബിജെപി ബാന്ധവ വിവാദത്തിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.പി, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടുള്ള ഇ.പിയുടെ പരസ്യപ്രതികരണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായത്.