മീഡിയ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രഥമ ഏറാനാടന്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 3,4 തിയതികളില്‍ പെരിന്തല്‍മണ്ണയില്‍ കെസിഎ സ്റ്റേഡിയത്തില്‍ നടക്കും. സിനിമ, മിമിക്രി, മാധ്യമരംഗത്തെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. രണ്ടുദിവസത്തെ ടൂര്‍ണമെന്റില്‍ ആറുടീമുകള്‍ പങ്കെടുക്കും. മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മലബാറില്‍ ആദ്യമായി നടക്കുന്ന സെലിബ്രിറ്റി ടൂര്‍ണമെന്റിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്, കൊച്ചിന് മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സിനിമ, മിമിക്രി, മാധ്യമ, സംഗീത രംഗത്തെ ടീമുകളാണ് കളിക്കാനെത്തുന്നത്. യുവസംവിധായകര്‍ അണിനിരക്കുന്ന കേരള ഡയറക്ടേഴ്സ് ഇലവനെ നയിക്കുന്നത് സജി സുരേന്ദ്രനാണ്.
ചലച്ചിത്രതാരം ഷാജു നവോദയ (പാഷാണം ഷാജി) ആണ് മാ ഫൈറ്റേഴ്സിന്റെ നായകന്. പ്രകാശ് ബാബുവിന്റെ കീഴിലാണ് മ്യൂസിക് ചലഞ്ചേഴ്സ് ഇറങ്ങുന്നത്. സംവിധായകന് ആശോക് നായരാണ് മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സിന്റെ നായകന്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രവേശനം സൗജന്യമാണ്.