എ​ര​ഞ്ഞോ​ളി​യിൽ ബോം​ബ് പൊ​ട്ടി​യ​ത് നി​ർ​മാ​ണ​ത്തി​നി​ടെ; പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു മൂന്നു കേസുകളിലെ പ്രതി; ക​ലാ​പനീ​ക്ക​മെ​ന്നു സി​പി​എം

ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി​പ്പാ​ല​ത്തി​ന​ടു​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ എ​ര​ഞ്ഞോ​ളി ക​ച്ചു​മ്പ്ര​ത്തുതാ​ഴെ ശ്രു​തി നി​വാ​സി​ൽ വി​ഷ്ണു​വി​നെ (20) യാ​ണ് സ്ഫോ​ട​ന​ത്തി​ൽ ഇ​രു കൈ​പ്പ​ത്തി​ക​ളും ന​ഷ​ട​പ്പെ​ട്ട നി​ല​യി​ൽ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​യാ​ളെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​നാ​ക്കി.

ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ട​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ടാ​ത്ത നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്തു.

സം​ഭ​വസ​മ​യം വിഷ്ണു മാ​ത്ര​മാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ന്‍റ് ആ​ക്ട് പ്ര​കാ​രം വി​ഷ്ണു​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് സ്വ​മേ​ധ​യാ​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​യാ​ണ്. പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത​ട​ക്കം മൂ​ന്ന് കേ​സു​ക​ളി​ൽ വി​ഷ്ണു പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വസ്ഥ​ല​ത്തെയും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച അ​ർ​ധരാ​ത്രി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സ്ഫോ​ട​നം ന​ട​ന്ന​ത്.

വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​യി​രു​ന്നു സ്ഫോ​ട​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ആ​ദ്യം ക​ണ്ണൂ​രി​ലെ​യും ത​ല​ശേ​രിയി​ലെ​യും ആ​ശു​പ​തി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ ത​ല​ശേ​രി പോ​ലീ​സ് സംഭവസ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ക​ലാ​പനീ​ക്ക​മെ​ന്നു സി​പി​എം
ത​ല​ശേ​രി: ത​ല​ശേ​രി​യും പ​രി​സ​ര​ങ്ങ​ളി​ലും ബോ​ധ​പൂ​ർ​വം പ്ര​ശ്നം സൃ​ഷ്‌​ടി​ക്കാ​നാ​ണ് ആ​ർ​എ​സ്‌​എ​സ്‌ ശ്ര​മി​ക്കു​ന്ന​തെ​ന്ന്‌ സി​പി​ഐ എം ​ത​ല​ശേ​രി ഏ​രി​യ​സെ​ക്ര​ട്ട​റി സി.​കെ. ര​മേ​ശ​ൻ. ബോം​ബ്‌ നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ ആ​ർ​എ​സ്‌​എ​സു​കാ​ര​ന്‍റെ കൈ​പ്പ​ത്തി അ​റ്റ സ്‌​ഫോ​ട​നം ഇ​തി​ന്‍റെ തെ​ളി​വാ​ണ്.

നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്‌. ബോം​ബ്‌ നി​ർ​മാ​ണ​ത്തി​ന്‌ പി​ന്നി​ൽ ആ​ർ​എ​സ്‌​എ​സ്‌-ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്‌.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്ക​ണം. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​ർ​എ​സ്‌​എ​സ്‌-ബി​ജെ​പി നീ​ക്ക​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്ക​ണ​മെ​ന്നും സി.​കെ. ര​മേ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment