ആലപ്പുഴ: നഗരസഭയുടെ കീഴിലെ ഗവൺമെന്റ് സ്കൂള്‍ അധ്യാപകന് കുട്ടികളോട് ലൈംഗിക അതിക്രമങ്ങളും പീഡനശ്രമവും നടത്തിയ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് ജില്ലാ പോലീസ് മേധാവിക്ക് കത്തുനല്‍കി.
പ്രഥമാധ്യാപികയുടെ പരാതി ലഭിച്ചയുടന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ആർ. വിനീതയുടെ നേതൃത്വത്തില്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും ഇരയായ കുട്ടികളോടു സംസാരിക്കുകയും ചെയ്തു.
ഒപ്പം മറ്റ് അധ്യാപകരിൽനിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അതീവ ഗുരുതരമായ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോക്സോ കേസില്‍ പ്രതിയായ അധ്യാപകൻ എസ്.എസ്. സജിത് കുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവി, സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്.