പാലക്കാട്: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയിൽ പിശകുണ്ടെന്ന് പരാതി. വെബ്സൈറ്റിലൂടെ യുഡിഎഫ് പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പട്ടികയിൽ ഇടംനേടിയത്. പ്രതിപക്ഷ നേതാവിന്റെ നടപടി തങ്ങൾക്ക് അപമാനകരമായി പോയെന്ന് സഹോദരന്മാരിൽ ഒരാളായ അരുൺ പ്രതികരിച്ചു. മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അരുൺ പറഞ്ഞു.
വെബ്സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കരീം ആരോപണം ഉന്നയിച്ചത്. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ചെന്നിത്തലയുടെ ആരോപണം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തിയെന്നും കരീം ആരോപിച്ചു.
www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് ചെന്നിത്തല ഇരട്ടവോട്ട് പട്ടിക പുറത്തുവിട്ടത്. ഒരോ നിയോജകമണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ചു സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐഡിയിലും ചേർത്ത വോട്ടർമാരുടെ പേരുവിവരങ്ങളുമാണു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
നിയോജകമണ്ഡലത്തിന്റെ നന്പർ, ബൂത്ത് നന്പർ, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടർ ഐഡി നമ്പർ, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നന്പർ, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്കു തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐഡി നന്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്.