ഇ​ര​ട്ട​ച്ച​ങ്ക​ല്ല ഉ​ണ​ക്ക​ച്ച​ങ്കൻ… എ​വി​ടെ അ​ഴി​മ​തി ന​ട​ന്നാ​ലും ക​മ്മീ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ  വീ​ട്ടി​ലെ പെ​ട്ടി​യി​ലെന്ന് വി.​ഡി. സ​തീ​ശ​ൻ


അ​മ്പ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ എ​വി​ടെ അ​ഴി​മ​തി ന​ട​ന്നാ​ലും ക​മ്മീ​ഷ​ൻ എ​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലെ പെ​ട്ടി​യി​ലേ​ക്കാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പു​ന്ന​പ്ര എം​ഇ​എ​സ് മൈ​താ​നി​യി​ൽ യുഡിഎ​ഫ് അ​മ്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മിറ്റി സം​ഘ​ടി​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത്ര​യും ഭീ​രു​വാ​യ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ കേ​ര​ളം ക​ണ്ടി​ട്ടി​ല്ല.

ക്രി​മി​ന​ൽ മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ്. ഇ​ര​ട്ട​ച്ച​ങ്ക​ല്ല ഉ​ണ​ക്ക​ച്ച​ങ്കാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേത്. ക​മി​ഴ്ന്നു വീ​ണാ​ൽ കോ​ടി​ക​ളു​മാ​യി പൊ​ങ്ങു​ന്ന കൊ​ള്ള സ​ർ​ക്കാ​രാ​ണി​ത്.

ഏ​ഴു കൊ​ല്ല​ത്തെ ഭ​ര​ണം കൊ​ണ്ട് 40,000 കോ​ടി​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ക​ടം. ഇ​തി​ന്‍റെ പാ​പ​ഭാ​രം സാ​ധ​ാര​ണ​ക്കാ​ര​ന്‍റെ ത​ല​യി​ലാ​യി​രി​ക്കും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ ബാ​ബു​പ്ര​സാ​ദ്, മ​രി​യാ​പു​രം ശ്രീ​കു​മാ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എം.​ജെ. ജോ​ബ്, എ.​എ. ഷു​ക്കൂ​ർ, സി​ദി​ഖാ​ലി വേ​ങ്ങാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts

Leave a Comment