ആലപ്പുഴ: ആലപ്പുഴയിൽ ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ട് അഞ്ചു ദിവസം പിന്നിടുന്പോൾ സംഭവത്തിൽ നേരിട്ടു പങ്കെടുത്തവരെ പിടികൂടാൻ ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും ശക്തികേന്ദ്രങ്ങൾ വ്യാപക പോലീസ് റെയ്ഡ്.
എന്നിട്ടും ഇതുവരെ ഗൂഢാലോചന നടത്തിയവരെയും കൊലപാതകങ്ങൾക്കു പല രീതിയിൽ തുണ നിന്നവരെയും മാത്രമാണ് പോലീസിനു പിടിക്കാൻ കഴിഞ്ഞിട്ടുള്ളത്.
ആലപ്പുഴയിൽ എഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ് റെയ്ഡുകൾ നടത്തിവരുന്നത്.
ഇതിനിടെ, എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്ഒരാള്കൂടി അറസ്റ്റിലായി. ചേര്‍ത്തല സ്വദേശി ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ അഖിലാണ് അറസ്റ്റിലായത്. കൃത്യത്തിനു ശേഷം ആംബുലന്‍സില്‍ എത്തി പ്രതികളെ രക്ഷപ്പെടുത്തിയത് ഇയാളാണെന്നാണ് കണ്ടെത്തിയത്. ആംബുലന്‍സും പിടിച്ചിട്ടുണ്ട്.
ചേര്‍ത്തല സ്വദേശികളായ മറ്റു രണ്ടുപേരും കസ്റ്റഡിയിലുണ്ട്. രണ്ടു കൊലപാതകങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വീടുകളിലും വാഹനങ്ങളിലുമടക്കം കര്‍ശന പരിശോധനയും നടക്കുന്നുമുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരും കൃത്യം നിര്‍വഹിച്ച സംഘത്തിനു സഹായം ചെയ്തവരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.
അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ അഞ്ച് എസ്ഡിപിഐക്കാരും ഷാനെ കൊലപ്പെടുത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് ഇവരെ കൂടാതെ അറസ്റ്റിലായിട്ടുള്ളവര്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
കൃത്യം നടത്തിയവരെ കുറിച്ചുള്ള ഏകദേശ ധാരണ പോലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും രക്ഷപ്പെട്ട ഇവര്‍ സംസ്ഥാനം വിട്ടോയെന്ന സംശയവുമുണ്ട്. മൊബൈല്‍ ഫോണുകള്‍ അടക്കം ഇവര്‍ ഉപയോഗിക്കാത്തതുമൂലം അന്വേഷണസംഘത്തിനു ഇവരിലേക്കെത്താന്‍ കൃത്യമായി സാധിക്കുന്നില്ല.
അതേസമയം, സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ അടക്കംഅന്വേഷണത്തിനു നേതൃത്വം വഹിച്ചിട്ടും കൃത്യം നടത്തിയവരെ പിടികൂടാനായില്ലെന്നത് വിമര്‍ശനങ്ങള്‍ക്കിട വരുത്തുന്നുണ്ട്. രണ്ടു വിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളിലടക്കം പരിശോധന നടത്തിയിട്ടും കാര്യമായ ഒരുപുരോഗതിയും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടും ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊലയാളികളെ പിടികൂടാനാവാതെ പൊലീസ്. രണ്ട് പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ വധിക്കപ്പെട്ടിട്ട് അഞ്ചാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല.
ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തിനല്‍കിയവരാണ് അറസ്റ്റിലായ ഭൂരിഭാഗം പേരും.ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് പകല്‍പോലെ വ്യക്തം.
പക്ഷേ പിടികൂടാനാകുന്നില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. കൊലയാളികള്‍ ആരെന്ന് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടികൂടാനാകുന്നില്ല.
ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായി. രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.
എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്.
ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്ന് എഡിജിപി പറഞ്ഞു.