ഇ​നി ഞ​ങ്ങ​ളു​ടെ ലോ​കം… ​ശ​ല്യ​പ്പെ​ടു​ത്താ​ൻ ആ​രും ഇ​ങ്ങോ​ട്ടേ​ക്ക് വ​ര​രു​ത്; വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​മാ​യ​തി​നാ​ൽ ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്ക്

മൂ​ന്നാ​ർ: ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തും. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം പ്ര​മാ​ണി​ച്ചാ​ണ് പാ​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​ത്.

ന​വ​ജാ​ത വ​ര​യാ​ട്ടി​ൻ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് പാ​ർ​ക്ക് അ​ട​യ്ക്കു​ന്ന​ത്. മാ​ർ​ച്ച് 30 വ​രെ​യാ​ണ് താ​ത്കാ​ലി​ക വി​ല​ക്ക്.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പാ​ർ​ക്കി​ൽ പ്ര​വേ​ശി​ക്കാം. ജ​നു​വ​രി​യു​ടെ ര​ണ്ടാം പാ​ദം മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വ​ര​യാ​ടു​ക​ളു​ടെ പ്ര​സ​വ​കാ​ലം.

അ​പൂ​ർ​വ ഇ​ന​മാ​യ വ​ര​യാ​ടു​ക​ൾ​ക്ക് പ്ര​സ​വ​സ​മ​യ​ത്ത് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് പാ​ർ​ക്ക് അ​ട​ച്ചി​ടു​ന്ന​ത്.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​ജ​ന​നം പൂ​ർ​ത്തി​യാ​കാ​ത്ത പ​ക്ഷം പാ​ർ​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന തീ​യ​തി​യി​ൽ മാ​റ്റം വ​ന്നേ​ക്കും.

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് വം​ശ​നാ​ശം നേ​രി​ട്ടി​രു​ന്ന വ​ര​യാ​ടു​ക​ളി​ൽ ഗ​ണ്യ​മാ​യി വ​ർ​ധന​യു​ണ്ടെ​ന്നാ​ണ് തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ങ്ങ​ളി​ൽ ശ​രാ​ശ​രി 70 മു​ത​ൽ 100 വ​രെ വ​ര​യാ​ട്ടി​ൻ​കു​ട്ടി​ക​ൾ പി​റ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

Related posts

Leave a Comment