കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിലെ ഗാതഗതക്കുരുക്ക് യാത്രക്കാർക്ക് തലവേദനയാകുന്നു. പലസമയങ്ങളിലും ഇരവിപുരം റെയിൽവേ ഗേറ്റ് ട്രെയിൻ കടന്നുപോകുന്നതിനായി മണിക്കൂറുകൾ അടച്ചിടുന്നു.
ട്രെയിൻ പോയശേഷം യാത്രതുടരുന്ന സർക്കാർ ഇതര പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഇരവിപുരം സ്റ്റേഷന് മുന്നിലെ ഗതാഗത തടസത്തിൽപ്പെടുന്നു.
നിരവധി തവണ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വാർത്തകൾ വന്നെങ്കിലും നടപടിയുണ്ടായില്ല. സിറ്റിപോലീസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും പോലീസ് സ്റ്റേഷന് മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല.
അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പോലും യാതൊരു നിയന്ത്രണവുമില്ലാതെ റോഡിന്റെ വശങ്ങളിൽ തള്ളുകയാണ്. മിക്കപ്പോലും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് റോഡിൽ നിയമങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്നത്.
പലപ്പോഴും വാഹനയാത്രികർ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി പറയാറില്ല. ഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിലെ ഗതാഗത തടസത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെയുള്ളവർക്ക് നേരിട്ട് പരാതി നൽകാനിരിക്കുകയാണ് പ്രദേശവാസികൾ