തന്നെ ആളുകൾ കണ്ട് ഭയക്കണമെന്ന ആഗ്രഹത്താൽ യുവാവ് നാക്കും ചെവിയും മൂക്കും മുറിച്ചു നീക്കി. കൊളമ്പിയ സ്വദേശിയായ 22കാരൻ എറിക്ക് ഹിൻകേപ്പ് റാമിറെസ് എന്നയാളാണ് ഇത്തരത്തിലുള്ള വികൃതരൂപം സ്വീകരിച്ചത്. ഒരു തലയോട്ടി പരുവത്തിലാണ് ഇദ്ദേഹത്തിന്റെ രൂപമിപ്പോൾ.
തന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുവാനുള്ള തയാറെടുപ്പിലാണ് എറിക്ക് ഇപ്പോൾ. എറിക്കിന് 12 വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. അതിനു ശേഷമാണ് ശരീരത്തിൽ ടാറ്റു പതിപ്പിച്ച് എറിക്ക് സ്വന്തം ശരീരം വികൃതമാക്കുവാൻ ആരംഭിച്ചത്. ആദ്യമായി അമ്മയുടെ ചിത്രമാണ് എറിക്ക് തന്റെ ശരീരത്തിന്റെ പിന്നിൽ പതിപ്പിച്ചത്.
അതിനു ശേഷമാണ് തന്റെ ശരീരം ഒരു തലയോട്ടിക്ക് സമമാക്കി മാറ്റുവാൻ എറിക്ക് ആരംഭിച്ചത്. ആത്മഹത്യ പ്രവണതയുള്ള എറിക്ക് ശവക്കല്ലറ തന്റെ സ്ഥലമാണെന്ന് പതിവായി പറയാറുണ്ട്. തന്നെ കണ്ട് ആളുകൾ പേടിക്കുന്നത് കാണുന്നതാണ് എറിക്കിന് ഏറെയിഷ്ടം. ശരീരം പൂർണമായും അസ്ഥികൂടത്തിന് സമമാക്കി മാറ്റനാണ് താൻ ജനനേന്ദ്രിയം മുറിച്ചു നീക്കുവാൻ തീരുമാനിച്ചതെന്ന് എറിക്ക് പറയുന്നു.