സ്വന്തം ലേഖകൻ
കണ്ണൂർ: ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന് നല്കാൻ എൽഡിഎഫിൽ ധാരണയായതായി സൂചന.ഇരിക്കൂർ സീറ്റിൽ കേരള ലോയേഴ്സ് കോൺഗ്രസ് -എം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോർജ് മേച്ചേരിയുടെ പേര് സ്ഥാനാർഥി പട്ടികയുടെ പ്രഥമപരിഗണനയിൽ ഉണ്ട്.
പയ്യാവൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തളിപ്പറന്പ് പുഷ്പഗിരിയിലാണ് താമസം.ജോർജ് മേച്ചേരിയുടെ ജ്യേഷ്ഠൻ ദേവസ്യ മേച്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റാണ്.
ജോർജ് മേച്ചേരിക്ക് പുറമേ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, കേരള കോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി മെന്പർ സജി കുറ്റ്യാനിമറ്റം, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ വേണമെന്നായിരുന്നു ജോസ് കെ.മാണി വിഭാഗം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു.