മ​ര​ണ​കി​ട​ക്ക​യി​ൽ ക​നി​വു​തേ​ടി ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ മോ​ർ​ച്ച​റി; മൃതദേഹങ്ങൾ എ​ലിയും ഉറമ്പും അരിക്കുന്നതായി പരാതി

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മേ​ർ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​യി​ട്ട് മൂ​ന്നു​മാ​സം പി​ന്നി​ടു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 15 നാ​ണ് മോ​ർ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കി സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ട​ത്. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ലി ക​ടി​ക്കു​ന്ന​താ​യും ഉ​റു​ന്പ​രി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മോ​ർ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കി​യ​ത്.

പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ എ​ത്തു​ന്പോ​ൾ കാ​ണു​ന്ന​ത് ഉ​റു​ന്പു​ക​ൾ പൊ​തി​ഞ്ഞ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ളാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ട്രാ​ഫി​ക് പോ​ലീ​സ് എ​സ്ഐ തോ​മ​സ് വ​ട​ക്ക​നാ​ണു ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന കാ​ഴ്ച​യാ​ണു മോ​ർ​ച്ച​റി​യി​ലു​ള്ള​ത​ന്നെും ത​ന്‍റെ ബ​ന്ധു മ​രി​ച്ച് മോ​ർ​ച്ച​റി​യി​ൽ കാ​ണാ​ൻ ചെ​ന്ന​പ്പോ​ൾ മൃ​ത​ദേ​ഹം പു​ളി​യു​റു​ന്പ് പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു​വും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​ചെ​ല്ലു​ന്പോ​ൾ മൃ​ത​ദേ​ഹ​ത്തി​ൽ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ മു​റി​വു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ മു​റി​വു​ക​ൾ കാ​ണു​ന്നു​ണ്ടെ​ന്നും അ​തു എ​ങ്ങ​നെ​യെ​ന്ന പോ​ലീ​സ് സ​ർ​ജ​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം എ​ലി ക​ടി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​മ​ര​ണ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ കേ​സു​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നു പ​രി​ഹാ​ര​മാ​യി മോ​ർ​ച്ച​റി​യി​ൽ ഫ്രീ​സ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യി​ൽ മോ​ർ​ച്ച​റി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ ച​ർ​ച്ച​യാ​യ​തോ​ടെ മോ​ർ​ച്ച​റി അ​ട​ച്ചി​ടു​വാ​ൻ സൂ​പ്ര​ണ്ട്് നി​ർ​ദേ​ശി​ച്ചു.

ഈ ​അ​വ​സ്ഥ​യ്്ക്ക് കാ​ര​ണം ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ല​ക്കാ​ർ​ഡു​മാ​യി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​റ​ങ്ങി​പോ​ക്കും ന​ട​ത്തി​യി​രു​ന്നു. യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​പ്പോ​ൾ. പോ​സ്റ്റു​മോ​ർ​ട്ടം ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം കി​ട്ടാ​ൻ സ​മ​യം വൈ​കു​ന്ന​താ​യും പോ​ലീ​സ് എ​ൻ​ക്വ​സ്റ്റു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts