രണ്ടാം വിവാഹത്തിന് തയാറാകാത്ത പുതുഷന്മാരെയും ഇതിനെതിരെ പ്രതികരിക്കുന്ന ഭാര്യമാരെയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയമാക്കുന്നു എന്ന വ്യക്തമാക്കിയ വാര്‍ത്തയെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചേര്‍ന്ന് പൊളിച്ചടുക്കി. ആഫ്രിക്കന്‍ രാജ്യമായ എറിത്രിയില്‍ രണ്ടു ഭാര്യമാരില്ലാത്തവര്‍ക്ക് ജീവപര്യന്തം ശിക്ഷയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെനിയന്‍ വെബ്‌സൈറ്റായിരുന്നു കെട്ടിച്ചമച്ച ഈ വാര്‍ത്ത പുറത്ത് വിട്ടിരുന്നത്.
വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണ് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. എറിത്രിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം എന്ന രീതിയിലാണ് കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്ത പടര്‍ന്നത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ ഒരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. എറിത്രിയന്‍ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളുടെ പെരുമഴയായിരുന്നു പിന്നീടങ്ങോട്ട്്.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിശ്വസിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരും എറിത്രിയിലേക്ക് വണ്ടി കയറുകയാണ് എന്ന രീതിയിലുള്ള ട്രോളുകളായിരുന്നു കൂടുതല്‍. രണ്ടാം വിവാഹത്തിന് തയാറാകാത്ത പുതുഷന്മാരെയും ഇതിനെതിരെ പ്രതികരിക്കുന്ന ഭാര്യമാരെയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയമാക്കുന്നു എന്നും വ്യക്തമാക്കിയ വാര്‍ത്തയെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.