ബഹുഭാര്യാത്വം കുറ്റകൃത്യമായി പലരാജ്യങ്ങളും കണക്കാക്കുമ്പോള്‍ രാജ്യത്തെ ഓരോ പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കണം എന്നാണ് ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ നിയമം. നിയമം പാലിക്കാന്‍ വയ്യെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കോ എന്നാണ് പ്രസിഡന്റ് ഇസെയ്സ് അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പറയുന്നത്.
രാജ്യത്തെ എല്ലാ പുരുഷന്മാര്ക്കും കുറഞ്ഞത് രണ്ടു ഭാര്യമാരെങ്കിലും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ പറയുന്നു. എത്യോപ്യയുമായുണ്ടായ യുദ്ധത്തെത്തുടര്‍ന്ന് രാജ്യത്ത് പുരുഷന്മാരുടെ എണ്ണത്തില്‍ കുറവു വന്നതാണ് സര്‍ക്കാരിനെ ഇത്തരത്തിലൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്.എത്യോപ്യയുമായി 1998-2000 കാലഘട്ടത്തില്‍ നടന്ന യുദ്ധത്തില്‍ 150000ല്‍ അധികം സൈനികര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. അക്കാലത്ത് എറിത്രിയയില്‍ 40 ലക്ഷം പേര് മാത്രമാണുണ്ടായിരുന്നത്. ഈയൊരു നടപടിയെ എതിര്‍ക്കുന്നയാള്‍ പുരുഷനായാലും സ്ത്രീയായാലും അവര്‍ക്ക് ജീവപര്യന്തം തടവാണ് നിയമം അനുശാസിക്കുന്നത്.
നിയമം തയ്യാറാക്കിയിരിക്കുന്നത് അറബി ഭാഷയിലാണ്. ബഹുഭാര്യാത്വം അനുവദിക്കുന്ന ദൈവത്തിന്റെ നിയമം അനുസരിച്ചാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം.രണ്ടാമതൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ മടിക്കുന്ന പുരുഷനെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവും ജയിലിലെ കഠിനമായ ജോലികളുമാണ്.വീണ്ടുമൊരു കല്യാണം കഴിക്കുന്നതില്‍ നിന്ന് ഭര്‍ത്താവിനെ തടയുന്ന സ്ത്രീകള്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ചെങ്കടലിന്റെ ഗ്രീക്ക് നാമത്തില്‍ നിന്നാണ് ഈ രാജ്യത്തിന് എറിത്രിയ എന്ന പേരു കിട്ടിയത്. അസ്മാറയാണ് തലസ്ഥാനം. ഈ വാര്‍ത്ത പുറത്തുവന്നതിനേത്തുടര്‍ന്ന് എറിത്രിയയില്‍ പൗരത്വം ലഭിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്ന അന്വേഷണത്തിലാണ് പലരും.
ഈ വാര്‍ത്തയുടെ കൃത്യതയെ സംബന്ധിച്ച സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത കത്തിപ്പടരുകയാണ്.