കൊച്ചി: എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം തുറന്നു പറഞ്ഞ് മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെ.വി.തോമസ്. പാർട്ടി പറഞ്ഞാൽ താൻ എറണാകുളത്ത് മത്സരിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നും തോമസ് വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലങ്ങളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത് സ്ഥാനാർഥികളെ നിർണയിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി.