കൊച്ചി: എറണാകുളത്ത് ട്രാൻസ്ജെൻഡറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി സ്വദേശി രാജേഷ്(ശ്രീധന്യ 33)നെയാണ് വൈറ്റില എൽഎം പൈലി റോഡിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ചാർളി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാജേഷ്.
വീടിന്റെ താഴത്തെ നിലയിൽ വീട്ടുടമയും കുടുംബവുമാണ് താമസിച്ചിരുന്നത്. മുകളിലിത്തെ നിലയിലാണ് രാജേഷ് ഉൾപ്പടെ രണ്ട് ട്രാൻസ്ജെൻഡറുകൾ താമസിച്ചിരുന്നത്.
ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു രാജേഷ്. കോവിഡിനെ തുടര്‍ന്ന് ജോലി ഇല്ലാത്ത സാഹചര്യത്തിലായിരുന്നു.
മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് രാജേഷിന്റെ റൂംമേറ്റായിരുന്ന ആവണി അറിയിച്ചതിനെ തുടർന്ന് വീട്ടുടമ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. തുടര്‍ന്ന് മരട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.