ഈ​റോ​ഡ് – തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് ചെ​ങ്കോ​ട്ട​ വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം


കൊ​ല്ലം: ട്രെ​യി​ൻ ന​മ്പ​ർ 16845/16886 എ​ക്സ്പ്ര​സ് ചെ​ങ്കോ​ട്ട വ​രെ നീ​ട്ടു​ന്ന​തി​ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ ഉ​ത്ത​ര​വ് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി.

നീ​ട്ടി​യ റൂ​ട്ടി​ൽ ചേ​ര​ൻ മ​ഹാ​ദേ​വി, അം​ബാ​സ​മു​ദ്രം, കി​ല​ക്കാ​ഡി​യം, പാ​വൂ​ർ സ​ത്രം എ​ന്നി​വ​യാ​ണ് പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ൾ. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലാ​യി​രി​ക്കും ഈ ​വ​ണ്ടി​ക​ളു​ടെ പ്രാ​ഥ​മി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക.

സ​ർ​വീ​സ് നീ​ട്ടി​യ​ത് എ​ന്നു മു​ത​ൽ പ്രാ​വ​ർ​ത്തി​ക​മാ​കും എ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ല്ല. ഏ​റ്റ​വും വേ​ഗം സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സം മു​ത​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് ജോ​യി​ന്റ് ഡ​യ​റ​ക്ട​റു​ടെ ( കോ​ച്ചിം​ഗ്) നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം 17230 ഹൈ​ദ​രാ​ബാ​ദ് – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ന്‍റെ സ​മ​യം മാ​റ്റാ​നും റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ഈ ​സ​മ​യ​മാ​റ്റം തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 12.20 ന് ​പു​റ​പ്പെ​ടു​ന്ന ശ​ബ​രി പി​റ്റേ ദി​വ​സം വൈ​കു​ന്നേ​രം 6.20 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​താ​ണ് നി​ല​വി​ലെ സ​മ​യ​ക്ര​മം.

എ​ന്നാ​ൽ ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഉ​ച്ച​യ്ക്ക് 12.20 ന് ​വി​ടു​ന്ന ഈ ​വ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് 15 മി​നി​ട്ട് നേ​ര​ത്തേ 6.05 ന് ​എ​ത്തും. വ​ണ്ടി കേ​ര​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ മു​ത​ലാ​ണ് സ​മ​യ​ത്തി​ൽ വ​ലി​യ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ തൃ​ശൂ​രി​ൽ രാ​വി​ലെ 11.32 ന് ​എ​ത്തി 11.35 ന് ​പു​റ​പ്പെ​ടു​മാ​യി​രു​ന്നു.

ജ​നു​വ​രി ഒ​ന്നു മു​ത​ൽ 10.32 ന് ​എ​ത്തി 10.35 ന് ​പു​റ​പ്പെ​ടും.എ​റ​ണാ​കു​ള​ത്ത് നേ​ര​ത്തേ 12.55 ന് ​എ​ത്തി ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ട്ടി​രു​ന്ന​ത് ഇ​നി മു​ത​ൽ 11.55 ന് ​എ​ത്തി 12-ന് ​പു​റ​പ്പെ​ടും. കോ​ട്ട​യ​ത്ത് ഉ​ച്ച​യ്ക്ക് 1.10 ന് ​എ​ത്തി 1.13 ന് ​പു​റ​പ്പെ​ട്ടി​രു​ന്ന വ​ണ്ടി ഇ​നി 1.07 ന് ​എ​ത്തി 1.10 ന് ​പു​റ​പ്പെ​ടും.

വ​ണ്ടി നേ​ര​ത്തേ കാ​യം​കു​ള​ത്ത് 3.18 ന് ​എ​ത്തി 3.20 ന് ​പു​റ​പ്പെ​ട്ടി​രു​ന്ന​ത് പു​തി​യ സ​മ​യ​മാ​റ്റ പ്ര​കാ​രം 2.38 ന് ​എ​ത്തി 2.40 ന് ​പു​റ​പ്പെ​ടും.കൊ​ല്ല​ത്ത് 4.47 ന് ​എ​ത്തി 4.50 ന് ​പു​റ​പ്പെ​ടു​ന്ന​താ​ണ് പ​ഴ​യ സ​മ​യ​ക്ര​മം. ഇ​ത് 4.02 ന് ​എ​ത്തി 4.05 ന് ​പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലേ​ക്ക് മാ​റ്റി. 4.05 ന് ​കൊ​ല്ല​ത്ത് നി​ന്ന് വി​ടു​ന്ന വ​ണ്ടി പു​തി​യ മാ​റ്റം അ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ റെ​യി​ൽ​വേ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് ര​ണ്ട് മ​ണി​ക്കൂ​ർ.

ഒ​രു മ​ണി​ക്കൂ​ർ പോ​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത റൂ​ട്ടി​ലാ​ണ് അ​ശാ​സ്ത്രീ​യ​മാ​യി ഇ​ര​ട്ടി സ​മ​യം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തേ അ​ശാ​സ്ത്രീ​യ​ത കാ​യം​കു​ളം – കൊ​ല്ലം റൂ​ട്ടി​ലെ സ​മ​യ ക്ര​മ​ത്തി​ലു​മു​ണ്ട്. കാ​യം​കു​ള​ത്ത് നി​ന്ന് കൊ​ല്ല​ത്ത് എ​ത്താ​ൻ വേ​ണ്ട സ​മ​യം 45 മി​നി​ട്ടാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​തു​താ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ്.

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment