നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജ്മോഹനന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്. ചെയര്മാന് പോലീസില്‍ പരാതി നല്കി.
പരാതി സൈബര്‍ സെല്ലിലേയ്ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ രാജ്മോഹനന് നേരത്തെ ഫേസ് ബുക്ക് അക്കൗണ്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം അടങ്ങിയ പുതിയ അക്കൗണ്ട് തയാറാക്കിയാണ് പലര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പലരും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. പിന്നീട് പലരോടും അത്യാവശ്യമാണെന്ന അപേക്ഷയോടെ ഫേസ്ബുക്ക് മെസഞ്ചറിലൂടെ പണം ചോദിച്ചു.
ഫോൺ പേ അക്കൗണ്ടിലേക്ക് കാശ് അയച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം. ഇക്കാര്യത്തില്‍ സംശയം തോന്നിയ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിവരം അറിയിക്കുകയും അക്കൗണ്ട് വ്യാജമാണെന്ന് ബോധ്യമാവുകയും ചെയ്തു.
തുടര്‍ന്ന് മാസ് റിപ്പോര്‍ട്ടിംഗ് നടത്തി അക്കൗണ്ട് പൂട്ടിച്ചു. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ചെയര്മാന് ഇതു സംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. സൈബര്‍ സെല്ലിലേയ്ക്ക് പരാതി കൈമാറിയതായി നെയ്യാറ്റിന്‍കര എസ്ഐ അറിയിച്ചു.