സുൽത്താൻ ബത്തേരി: കാറിൽ മൈസൂരിലേക്ക് കടത്തുകയായിരുന്ന ഇരുതലമൂരിയുമായി നാലുപേരെ വനം വകുപ്പ് പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ അലിഹസൻ (63), മുഹമ്മദ് ഷെരീഫ് (31), കാർത്തികേയൻ(29), അബ്ദുൾ റഹിമാൻ(23) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മൂലങ്കാവിൽ വെച്ച് ബത്തേരി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ആർ. കൃഷ്ണദാസ്, മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് വാർഡൻ വി. അജയ്ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും പതിനാലര ലക്ഷം രൂപയ്ക്ക് വാങ്ങി മൈസൂരിൽ വിൽപ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്നു പാന്പിനെ. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.