പഴയങ്ങാടി: മാടായിയിലെ ആളൊഴിഞ്ഞ വീടിന് സമീപത്ത് വച്ച് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച സംഘത്തിൽ നിന്ന് പിടികൂടിയ ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. കഴിഞ്ഞ നവംബർ 30 നാണ് അപരിചിതരായ നാലംഗസംഘം ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇടപെട്ടത്.
ഇതോടെ സംഘം ആഡംബര ബൈക്കും ഇരുതലമൂരിയെയും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് പഴയങ്ങാടി എസ്ഐ പി.ബി.സജീവും സംഘവും സ്ഥലത്തെത്തുകയായിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിലെ വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂകാരൻ സ്ഥലത്തെത്തി ഇരുതലമൂരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
തുടർന്ന് പഴയങ്ങാടി എസ്ഐ സംഘവും ആഡംബര ബൈക്കും ഇരുതലമൂരിയെയും തളിപ്പറമ്പ് വനംവകുപ്പ് അധികൃതർക്ക് കൈമാറി. നവംബർ 30 ന്ഇരുതലമൂരിയേയും ആഡംബര ബൈക്കും വനംവകുപ്പിന് കൈമാറിയത്.
തുടർന്ന് എസ്ഐ പി.ബി. സജീവൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോൾ പഴയങ്ങാടി സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച ബൈക്കാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷ്യമായത്. സംഭവത്തിൽ വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ കേസ് നിലവിൽ ഇല്ലായെന്നാണ് ഉദ്യോഗസ്ഥയുടെ വിശദീകരണം.