കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹ്യ നിക്ഷേപപദ്ധതിയായ ഹൃദയ നിക്ഷേപ പദ്ധതിക്ക് തുടക്കമായി. ബാങ്കിന്റെ കാളത്തോട് ശാഖയിൽ നടന്ന ചടങ്ങിൽ ഹൃദയ നിക്ഷേപ പദ്ധതിയിലെ ആദ്യനിക്ഷേപം തൃശൂർ അതിരൂപതയ്ക്കു വേണ്ടി പ്രോക്യുറേറ്റർ ഫാ. ജോയ് മൂക്കനിൽനിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് സ്വീകരിച്ചു.
ചടങ്ങിൽ കാനാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.എ. മോസസ്, മുൻ ചീഫ് എൻജിനീയർ പോൾ ജോസഫ് എന്നിവരും “ഹൃദയ’ നിക്ഷേപപദ്ധതിയിൽ പങ്കാളികളായി. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മറ്റൊരു ബാങ്കിംഗ് സ്ഥാപനവും ഇതുവരെ നൽകാത്ത അവസരമാണ് ഹൃദയ പദ്ധതിയിലൂടെ ഇസാഫ്, നിക്ഷേപകർക്ക് നൽകുന്നതെന്ന് പോൾ തോമസ് പറഞ്ഞു.
15 ലക്ഷം രൂപയാണ് ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക. ഏറ്റവും കുറഞ്ഞ കാലാവധി രണ്ട് വർഷവും. മൂന്ന് മാസത്തെ ഇടവേളകളിൽ കൂട്ടുപലിശ നൽകും. നിലവിലുള്ള നിരക്കുകൾ അനുസരിച്ചുള്ള പലിശ ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുമെന്നും പോൾ തോമസ് പറഞ്ഞു.