ഇറ്റലിയില്‍ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തില്‍നിന്നും രക്ഷപ്പെട്ട ഒരു പെണ്‍കുട്ടി ലോകത്തിന്റെ അത്ഭുതമാകുന്നു. ഇറ്റാലിയന്‍ നഗരമായ പെസ്കരാ ഡെല്‍ ട്രോന്റയിലായിരുന്നു പത്തുവയസുള്ള പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. വീടിനു അകത്തായിരുന്നു ഭൂചലനസമയത്ത് ജൂലിയ എന്ന പെണ്‍കുട്ടി. കെട്ടിടം തകര്‍ന്നതോടെ പെണ്‍കുട്ടി അവശിഷ്ടങ്ങള്‍ക്കിടയിലായി.
രക്ഷാപ്രവര്‍ത്തകര്‍ വ്യാഴാഴ്ച്ച നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നത്. പെണ്‍കുട്ടിയെ സേനാംഗങ്ങള്‍ പുറത്തെടുത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനേഴ് മണിക്കൂറോളം തലകീഴായി കിടന്ന പെണ്‍കുട്ടിയുടെ രക്ഷപെടല്‍ സേനാംഗങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്കു കാര്യമായ പരിക്കുകളൊന്നുമില്ല. ഇറ്റാലിയന്‍ നഗരമായ പെസ്കാര ഡെല്‍ ട്രോന്റയില് ഇന്നലെ പുലര്‍ച്ചെ 3.30ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 247 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.