ടെക്സാസ്: പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച കുറ്റവാളി ജയിൽ ചാടി. ടെക്സാസിലെ വിക്ടോറിയ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
ഏഴ് വയസുകാരിയെ മൂന്ന് വർഷം പീഡിപ്പിച്ച കേസിലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
അമ്മയോടൊപ്പം കാറിൽ റോബർട്ട് യാന്‍സി ജൂനിയർ എന്ന 39കാരനായ തടവുകാരന് രക്ഷപ്പെട്ടന്നാണ് വിവരം.
എങ്ങനെയാണ് ഇയാൾ ജയിലിന് പുറത്ത് എത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇയാളെ തടവിലാക്കിയിരുന്നത് ബ്രസോറിയ ജയിലിലെ ക്ലെമന്റ്സ് യൂണിറ്റിലായിരുന്നു.
പ്രതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജയിൽപുള്ളിയെ കണ്ടെത്താനായില്ല. സുരക്ഷിതമായി മകനെ എവിടെയോ എത്തിച്ച ശേഷമാണ് ഇവർ പിടിയിലായന്നാണ് സൂചന. ഇവരുടെ വാഹനവും പോലീസ് കണ്ടെത്തി.