കൊച്ചി: ഭാര്യയുമായി വഴക്കിട്ട് കായലിൽ ചാടിയ യുവാവിനെ നാവികസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പള്ളുരുത്തി പെരുന്പടപ്പ് സ്വദേശി മൻസൂറാണു തോപ്പുംപടി ഹാർബർ പാലത്തിൽനിന്നു കായലിലേക്കു ചാടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. ഗൾഫിൽനിന്ന് അവധിക്കു നാട്ടിൽ വന്ന ഇയാൾ ഭാര്യയുമായി പിണങ്ങി പാലത്തിൽ എത്തിയ ശേഷം കായലിലേക്കു ചാടുകയായിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയുണ്ടായതിനാൽ വെള്ളത്തിൽ വീണശേഷം യുവാവ് അതിൽ പിടിച്ചുകിടന്നു.
ഈ സമയം അതുവഴിയെത്തിയ നാവികസേന ഉദ്യോഗസ്ഥരായ റിങ്കു, പ്രജാപതി എന്നിവർ കായലിൽ ചാടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നു പോലീസെത്തി മണ്‍സൂറിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിയിൽ കായലില്‍ ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നു pic.twitter.com/ZuU3ORXAnL
— IE Malayalam (@IeMalayalam) October 28, 2019