മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽനിന്നും പരിക്കേറ്റ റ്റോഡ് ആസ്റ്റ്ലിയെ ഒഴിവാക്കി. ആസ്റ്റ്ലിക്കു പകരം ഇഷ് സോദിയെ ടീമിൽ ഉൾപ്പെടുത്തി. ചൊവ്വാഴ്ച ബോർഡ് പ്രസിഡന്റൻസ് ഇലവനുമായി നടന്ന ആദ്യ വാം അപ് മത്സരത്തിലാണ് ആസ്റ്റ്ലിക്കു പരിക്കേറ്റത്. മത്സരത്തിൽ മൂന്നു പന്തുകൾ മാത്രമാണ് ആസ്റ്റ്ലി എറിഞ്ഞത്. മൂന്നു ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരായ ട്വന്റി-20 സ്ക്വാഡിൽ സോദിയെ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ വംശജനായ സോദി ലുധിയാനയിലാണ് ജനിച്ചത്. ന്യൂസിലൻഡിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.