ബാലതാരമായി എത്തി ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ.
ദൃശ്യത്തിലെ മോഹൻലാലിന്റെ മകളുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയ മൂലം താൻ നേരിട്ട വിഷമങ്ങളെക്കുറിച്ച് പറയുകയാണ് എസ്തർ.
നേരത്തെ തന്റെ അച്ഛനായിരുന്നു അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ വന്നിരുന്ന മോശം കമന്റുകളും സന്ദേശങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞു.
എന്നാൽ ഇപ്പോൾ താനാണ് നേരിട്ട് എല്ലാം നോക്കുന്നത്. ആദ്യമൊക്കെ തനിക്കും സങ്കടം വന്നിരുന്നുവെന്നും പക്ഷേ ഇപ്പോൾ അതൊക്കെ തമാശയായി തോന്നുന്നുവെന്നും എസ്തർ കൂട്ടിച്ചേർക്കുന്നു.