ആ​ലു​വ ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​തി​യാ​യ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്

ആ​ലു​വ: ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​തി​യാ​യ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നാ​ല് ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടെ​ങ്കി​ലും ര​ണ്ടു പേ​രു​ടെ സേ​വ​ന​മേ ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്നും ആ​വ​ശ്യ​ത്തി​ന് മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ദി​വ​സം മു​ഴു​വ​ൻ രോ​ഗി​ക​ളെ​യും ചി​കി​ത്സി​ക്കാ​തി​രു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​രെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. അ​നി​യ​ന്ത്രി​ത​മാ​യ രോ​ഗി​ക​ളു​ടെ ഒ​ഴു​ക്ക് ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ അ​വ​ധി​യെ​ടു​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് രോ​ഗി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts