* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.
* മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്.
* വെള്ളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
* ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക
* കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെള്ളത്തിലിറങ്ങരുത്.
* കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
* കുടിക്കാൻ തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക.
* എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
* ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെള്ളത്തിൽ കാൽ കഴുകുക.
* പുറത്തു സഞ്ചരിക്കുന്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്.
* കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.