കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഇ. ശ്രീധരന്. ഏതു മണ്ഡലത്തിലേക്കാണു മത്സരിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും താന്‍ താമസിക്കുന്ന പൊന്നാനിക്കു സമീപമുള്ള മണ്ഡലമാകണമെന്നാണ് ആഗ്രഹമെന്നും അദേഹം പറഞ്ഞു.
എവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്. താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ പലരും വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തു. എല്ലാം നേരിടാന്‍ തയാറായി തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.
ഓരോ വീടുകളിലും ആളുകളിലേക്കും ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനാണ് ഉദേശിക്കുന്നത്. തന്റെ പ്രായത്തെപ്പറ്റിയുള്ള വിമര്‍ശനത്തെ കാര്യമാക്കുന്നില്ല.
ശരീരത്തിന്റെയല്ല മനസിന്റെ പ്രായമാണ് പ്രധാനം. ഒരു ടെക്നോക്രാറ്റ് എന്ന നിലയിലായിരിക്കും അധികാരത്തിലെത്തിയാലും തന്റെ പ്രവര്‍ത്തനം.
താന്‍ ഇറങ്ങിച്ചന്നു പ്രവര്‍ത്തിക്കുകയല്ല, മറിച്ച് മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുകയാണ് ചെയ്യുക. തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പാലാരിവട്ടം പാലം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.
ഡിഎംആര്‍സിയുടെ യൂണിഫോമിട്ട അവസാന ഔദ്യോഗി പരിശോധനയായിരിക്കും ഇന്നത്തേത്.
1977 ലാണ് താന്‍ ആദ്യമായി ഈ യൂണിഫോമിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നോമിനേഷന് നല്‍കുന്നത് ഡിഎംആര്സിയില്നിന്നു രാജിവച്ചിട്ടായിരിക്കുമെന്നും ഇ. ശ്രീധരന് അറിയിച്ചു.