മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തര്‍ അനില്‍. നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്.
അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചു. ചാനലുകളില്‍ അവതാരകയായി തിളങ്ങാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.
എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്.
ഇപ്പോള്‍ എസ്തര്‍ പങ്കു വച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. കൂട്ടുകാര്‍ക്ക് ഒപ്പം പൂളിലേക്ക് എടുത്തു ചാടുന്ന വീഡിയോയാണ് താരം പങ്കു വച്ചത്.