ബംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു.
എത്ര കഷ്ടപ്പെട്ടാണെങ്കിലും അർജുനെ കണ്ടെത്തിയിരിക്കുമെന്ന് അർജുന്റെ വീട്ടുകാർക്ക് ഉറപ്പ് കൊടുത്തിട്ടാണ് വന്നത്. ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ വീട്ടുകാരോട് മാപ്പ് ചോദിക്കുന്നു എന്നും മാൽപെ പറഞ്ഞു.
രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിംഗ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതിൽ മാൽപെ തന്റ നിരാശ പങ്കുവച്ചിരുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ലന്നും മാൽപെ കൂട്ടിച്ചേർത്തു.