കൊച്ചി: അരങ്ങത്തും അണിയറയിലും പൂർണമായും മലയാളികൾ പ്രവർത്തിച്ച തമിഴ് ചിത്രമായ “ഇത് എൻ കാതൽ പുത്തകം’ റിലീസിംഗിനൊരുങ്ങി.
തിയറ്ററുകൾ തുറക്കുന്നതോടെ തെന്നിന്ത്യയിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ടൈലർ റിലീസിംഗും പ്രശസ്ത സിനിമാ നിർമാതാവ് കെ.ടി. കുഞ്ഞുമോനും നടൻ സെൽവൻ വിജയസേതുപതിയും ചേർന്നു നിർവഹിച്ചു.
മധു ജി. കമലം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് റോസ് ലാൻഡ് സിനിമാസിന്റെ ബാനറിൽ ബിജു തോട്ടുപുറം, കേണൽ മോഹൻദാസ്, ജിനു പരമേശ്വർ, ജോമി ജേക്കബ് എന്നിവർ ചേർന്നാണ്.
വൈക്കം വിജയലക്ഷ്മിയും പ്രവീൺ കൃഷ്ണയുമാണു ഗായകർ. ജയ്, രാജേഷ് രാജ്, സൂരജ്, കുളപ്പുള്ളി ലീല, അഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും കൗമാരക്കാരുടെ മാനസിക സംഘർഷങ്ങളും നർമത്തിന്റെ ഭാഷയിൽ സിനിമയിൽ അവതരിപ്പിക്കുന്നു.