കൊച്ചി: ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണന് ആണെന്ന ഉണ്ണി ശിവപാലിന്റെ ആരോപണത്തെ പിന്തുണച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ്. ബി. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണ് ഇ – ടിക്കറ്റിംഗ് അട്ടിമറിച്ചത്.
സഹായം തേടി അന്ന് ഉണ്ണി ശിവപാല്‍ വിളിച്ചിരുന്നു എന്നും സാന്ദ്ര പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം നടപ്പായിരുന്നെങ്കില്‍ കൊള്ള അവസാനിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. സിനിമ സംഘടനകളുടെ തലപ്പത്ത് ഉള്ളവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും താരം ആവശ്യപ്പെട്ടു.
അതേസമയം, കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഉണ്ണി ശിവപാലിന്റെ ആരോപണം.