ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യം സമൂഹമാധ്യമത്തില്‍ രൂക്ഷമായ വിമര്‍ശമാണ് നേരിടുന്നത്.
പരസ്യം ആരംഭിക്കുന്നത് നാലു പുരുഷന്മാര് തമ്മിലുളള സംഭാഷണത്തിലൂടെയാണ്. ഇവര്‍ക്കിടയില്‍ ഒരു സ്ത്രീ കടന്നു വരുന്നുണ്ട്.
അശ്ലീലച്ചുവയോടെ പുരുഷന്മാര് സംസാരിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. പുരുഷന്മാര് തന്നെക്കുറിച്ച് സംസാരിക്കുന്നതെന്നു കരുതി യുവതി ഇവരെ രോഷാകുലയായി നോക്കുന്നുണ്ട്.
നാലു പേരില്‍ ആരാണ് ഷോട്ട് എടുക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ സംസാരിക്കുന്നത്.
അതുപോലെ തന്നെ ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ മറ്റൊരു പരസ്യവും വിവാദത്തിലായിരുന്നു.
ഒരു പുരുഷനും സ്ത്രീയും ഒരു മുറിയില്‍ കിടക്കയില്‍ ഇരിക്കുന്നു. ഈ മുറിയിലേക്ക് മൂന്നു പുരുഷന്മാര് കടന്നു വരുന്നു.
അതില്‍ ഒരാള്‍ യുവതിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് മുറിയില്‍ നിന്നും സ്പ്രേ എടുത്ത് ഇയാള്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
ലേയര്‍ ഷോട്ടിന്റെ പരസ്യങ്ങള്‍ ബലാത്സംഗ സംസ്കാരത്തിനെ പ്രോത്സാഹിപ്പിക്കുന്നുയെന്നു വീഡിമയായ്ക്കു കമന്റുകള്‍ വന്നു. ഇത്തരം പരസ്യങ്ങള്‍ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ആളുകള്‍ പരാതിപ്പെട്ടു.
ആരാണ് ഇത്തരം പരസ്യങ്ങള്‍ എഴുതുകയും നിര്‍മിക്കുകയും ചെയ്യുന്നത് വളരെ മോശം തോന്നുന്നു. ഒരു പരസ്യം നൂറു മില്യന്‍ സ്ത്രീകളെ ഭയപ്പെടുത്തുന്നു. ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.