ഏറ്റുമാനൂർ: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ വഴക്കിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ശാന്തിഭവനിൽ ആഷ (22) അണ് ഇന്നലെ രാത്രി 11.30 ഓടെ മരിച്ചത്.
സംഭവത്തിൽ ഭർത്താവ് വീനിതി (30) നെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വിനിതും ആഷയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടയിൽ പ്രകോപിതനായ വിനിത് കൈകോണ്ട് ആഷയെ അടിക്കുകയായിരുന്നു. അടിയേറ്റ് വീണ ആഷ തല തറയിലടിച്ച വീഴുകയായിരുന്നു.
ആഷ ബോധരഹിതയായതിനെ തുടർന്ന് ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ബന്ധു പോലീസിൽ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ആണ് ആഷയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയാണ് ആഷ മരിച്ചത്.
തുടർന്നാണ് ് ഏറ്റുമാനൂർ സിഐ എ ജെ തോമസ് ആഷയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
ബന്ധുവായ സ്ത്രിയും വിനിതും തമ്മിൽ മോശമായ ബന്ധം ഉണ്ടന്നാരോപിച്ചാണ് ഇവർ തമ്മിൽ വഴക്ക് ഉണ്ടായത് എന്ന് വിനിത് പോലീസിന് മൊഴി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.