ഏറ്റുമാനൂർ: മാർക്കറ്റിലെ മാലിന്യം ഒഴിവാക്കാൻ നഗരസഭയുടെ ഭാഗത്തു നിന്ന് പല നടപടികളും സ്വീകരിച്ചെങ്കിലും ഒന്നും ഫലവത്താകുന്നില്ല. അസൗകര്യങ്ങൾ ഏറെയുള്ള ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് ചീഞ്ഞു നാറുകയാണ്. തെർമോകോൾ ഉപയോഗത്തിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ദുർഗന്ധത്തിന് പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നഗരത്തിലെ ദുർഗന്ധത്തിന് കാരണം മത്സ്യ മാർക്കറ്റിലെ ഓട തന്നെയാണ്.
ഓടയുടെ അശാസ്ത്രിയമായ നിർമാണം മൂലം ആദ്യം മുതലേ മാലിന്യ പ്രശ്നങ്ങൾ പതിവായിരുന്നു. ഓടയ്ക്ക് മുകളിൽ കോണ്ക്രീറ്റ് സ്ളാബുകൾക്ക് പകരം ഇരുന്പ് കന്പി ഉപയോഗിച്ചുള്ള ഗ്രില്ലുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ കാലപ്പഴകം ചെന്നതോടെ ഗ്രില്ലുകൾ തുരുന്പെടുത്ത് നശിക്കുകയും പലയിടത്തും ഒടിഞ്ഞു വിഴുകയും ചെയ്തിരിക്കുകയാണ്.
ഇതോടെ ഇവിടെ എത്തുന്ന മത്സ്യവാഹനങ്ങൾ സമീപത്തെ റോഡിലാണ് പാർക്ക് ചെയ്യുന്നത്.മാർക്കറ്റിനുൾഭാഗം വ്യത്തിയാക്കാനുള്ള വെള്ളം മിക്ക ദിവസങ്ങളിലും കിട്ടാറില്ല എന്നും പരാതി ഉണ്ട്. വ്യത്തിയാക്കുന്ന വെള്ളം ഉൾപ്പെടെ ഒഴുകി എത്തുന്നതും സമീപത്തെ ഓടയിലേക്കാണ്.
മാർക്കറ്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പും തകർന്ന് നാശമായിരിക്കുകയാണ്. പൈപ്പ് നന്നാക്കാൻ പോലും അധികൃതർ തയാറാകുന്നില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. ഓടയിലെ ഗ്രില്ലുകൾ മാറ്റി സ്ളാബുകൾ സ്ഥാപിക്കുമെന്ന് നഗരസഭ തീരുമാനം ഉണ്ടങ്കിലും ഇതുവരെ ഒന്നും ആയിട്ടില്ല.
ല