കോട്ടയം: എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ്. ഐടിഐ 2019-2020 യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഏറ്റുമാനൂർ ഐടിഐ വിദ്യാർഥിയും എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അമൽ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം എസ.് ഷാജോ എന്നിവരെ എസ് എഫ്ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചിരുന്നു .
ഏറ്റുമാനൂർ ഐടിഐയിൽ എഐഎസ്എഫ് മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ദിവസങ്ങളായി എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു. അമലിനെ ക്ലാസിൽ നിന്നും വിളിച്ചിറക്കി എസ് എഫ്ഐ പ്രവർത്തകർ തടഞ്ഞ് വച്ചിരിക്കുന്നതറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷാജോയ്ക്കും മർദ്ദനമേറ്റത്. ക്യാന്പസുകളിലെ എസ്എഫ്ഐയുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.