കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറി. മാർച്ച് മൂന്നിന് ഏഴരപ്പൊന്നാന ദർശനവും അഞ്ചിന് ആറാട്ടും നടക്കും. ഇന്നു രാവിലെ 8.35ന് തന്ത്രി രാജീവര് കണ്ഠരര്, മേൽശാന്തി കേശവൻ സത്യേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി. 9.30ന് സാംസ്കാരിക സമ്മേളനം.
26 മുതൽ മാർച്ച് നാലു വരെ എല്ലാ ദിവസവും രാവിലെ ഏഴിനു ശ്രീബലി, ഉച്ചകഴിഞ്ഞ് ഒന്നിന് ഉത്സവബലി ദർശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി. 27, 28, 29 എന്നീ ദിവസങ്ങളിൽ രാത്രി ഒന്പതിനു കോട്ടയ്ക്കൽ പിഎസി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി.
മാർച്ച് ഒന്നിനു രാത്രി 12.30ന് ബാലെ, രണ്ടിനു രാവിലെ 11ന് പ്രസാദമൂട്ട്, രാത്രി ഒന്പതിനു മോഹിനിയാട്ട കച്ചേരി. മാർച്ച് മൂന്നിനു രാവിലെ ഏഴിനു ശ്രീബലിയിൽ സിനിമാതാരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 11ന് മഹാപ്രസാദമൂട്ട്, രാത്രി 9.30ന് രചനാ നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, 12ന് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും.
മാർച്ച് നാലിനു രാവിലെ 11ന് മഹാപ്രസാദമൂട്ട്, രാത്രി 9.30ന് ഭക്തിഗാനമേള, മാർച്ച് അഞ്ചിനു രാവിലെ 10ന് മഹാപ്രസാദമൂട്ട്, 11.30ന് ആറാട്ട് പുറപ്പാട്. പുലർച്ചെ ഒന്നിനു ആറാട്ട് എതിരേൽപ്പ്. 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക്.
തിരുനക്കര ഉത്സവം മാർച്ച് 14നു കൊടിയേറും
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം മാർച്ച് 14നു കൊടിയേറും. 20നാണു പ്രസിദ്ധമായ തിരുനക്കര പൂരം. 23ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും.
14ന് രാത്രി ഏഴിനു തന്ത്രി കണ്ഠര് മോഹനരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ്. രാത്രി എട്ടിന് പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് സുഭാഷ് വാസു സുവനീർ പ്രകാശനം ചെയ്യും. തുടർന്ന് ഗായിക മൃദുലാ വാര്യർ നയിക്കുന്ന ഗാനമേള.
രണ്ടുമുതൽ നാലുവരെ ഉത്സവ ദിവസങ്ങളിൽ രാത്രി കഥകളി. 18നു കൊച്ചി കൈരളി കമ്യൂണിക്കേഷൻസിന്റെ ഗാനമേള. 19ന് അന്പലപ്പുഴ അക്ഷര ജ്വാലയുടെ നാടകം, 20നു വൈകുന്നേരം നാലിനു തിരുനക്കര പൂരസമാരംഭം. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിക്കും.
22 ഗജവീരന്മാർ 11 വീതം ഇരുചേരികളിൽ അണിനിരക്കും തിരുവാന്പാടി മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരും സംഘവും പാണ്ടിമേളം ഒരുക്കും. രാത്രി ഗാനമേള, എട്ടാം ദിവസമായ 21ന് തിരുനക്കര വലിയ വിളക്ക്. ദേശവിളക്ക്.
രാത്രി നൃത്തനാടകം. പള്ളിവേട്ട ദിവസമായ 22ന് രാത്രി സംഗീതനിശ, രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 23ന് വൈകുന്നേരം ആറിന് കാരാപ്പുഴ അന്പലക്കടവ് ദേവീ ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ബി.ഗോപകുമാർ (പ്രസിഡന്റ്), ടി.സി.വിജയചന്ദ്രൻ (ജനറൽ സെക്രട്ടറി), ടി.രാധാകൃഷ്ണപിള്ള (എഒ) എന്നിവർ ഭാരവാഹികളായ ഉപദേശകസമിതിയാണ് ഉത്സവ പരിപാടികൾക്കു നേതൃത്വം നൽകുന്നത്.