ബെർലിൻ: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമനിയെ സമനിലയിൽ കുരുക്കി ഡെന്മാർക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ജർമനിക്ക് വേണ്ടി ഫ്ലോറിയൻ നോയ്ഹാസും ഡെന്മാർക്കിന് വേണ്ടി യൂസഫ് പോൾസണും ഗോൾനേടി.
അടുത്ത സൗഹൃദ മത്സരത്തിൽ ലിത്വാനിയയാണ് ജർമനിയുടെ എതിരാളി. ഡെന്മാർക്ക് ബോസ്നിയയേയും നേരിടും. ജർമനിയുടെ യൂറോ കപ്പിലെ ആദ്യ മത്സരം ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെയാണ്. ഡെന്മാർക്കിന്റെ യൂറോ കപ്പിലെ ആദ്യ എതിരാളി ഫിൻലാൻഡാണ്.