മോണക്കോ: ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ റഷ്യക്ക് വിലക്ക്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഗവേണിംഗ് ബോഡിയിലാണ് റഷ്യക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടാന്‍ ധാരണയായത്.
മരുന്നടി വിവാദത്തെത്തുടര്‍ന്ന് റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് മുമ്പ് 15 മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. മൊണാക്കോയ്ക്കു സമീപമുള്ള കേപ് ഡിവിലില്വച്ചു കൂടിയ ഐഎഎഫ് മീറ്റിംഗില്‍ പറഞ്ഞിരിക്കുന്ന ഈ നവംബര്‍ വരെ റഷ്യക്ക് അത്ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ടാസ്ക് ഫോഴ്സിന്റെ അഭ്യര്‍ഥന പ്രകാരമാണ് റഷ്യയുടെ വിലക്കു നീട്ടിയത്. 2015 നവംബര്‍ മുതലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും റഷ്യക്ക് വിലക്കു വന്നത്. ഇതു മൂലം റിയോ ഒളിമ്പിക്സും ഭൂരിഭാഗം റഷ്യന്‍ അത്ലറ്റുകള്‍ക്കും നഷ്ടമായിരുന്നു.
മരുന്നടിക്കാത്ത അത് ലറ്റുകള്‍ക്കും ഈയൊരു നടപടി മൂലം മത്സരിക്കാനുള്ള അവസരങ്ങള്‍ നഷ്ടമായി. 2017ല്‍ ഇതുവരെ സംശുദ്ധി തെളിയിച്ച 35 റഷ്യന്‍ അത്ലറ്റുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയത്. ഇങ്ങനെ അപേക്ഷ നല്കിയ ലോക ചാമ്പ്യന്മാരും ഒളിമ്പിക് ചാമ്പ്യന്മാരുമുള്പ്പെടെയുള്ള 31 പേരുടെ പേരുവിവരങ്ങള്‍ റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് പുറത്തുവിട്ടിട്ടുണ്ട്.
മരുന്നടിക്കു പിടിക്കപ്പെട്ട 60-ലധകം അത്ലറ്റുകളുടെ തിരിച്ചുവരവാണ് ഇതോടെ വഴിമുട്ടിയത്. വാഡയുടെ ഉത്തേജക വിരുദ്ധ പരിപാടിയുടെ വിജയം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും സെബാസ്റ്റ്യന്‍ കോ പറഞ്ഞു.വിന്റർ ഒളിന്പിക്സിലും റഷ്യൻ അത്ലറ്റുകൾക്കു പങ്കെടുക്കാ നായിരുന്നില്ല.