അതിശൈത്യം പിടിമുറുക്കി; തണുത്തുവിറച്ച് യൂറോപ്പ്

ജർമനിയിൽ അതിശൈത്യം പിടിമുറുക്കുന്നു. ജർമനിയിലും സ്വീഡനിലും മഞ്ഞുവീഴ്ച മൂലം റോഡ്, റെയിൽ ഗതാതഗതം തടസപ്പെട്ടിരിക്കുകയാണ്. സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കുന്നു.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്യൻ രാജ്യങ്ങൾ ആകമാനം അക്ഷരാർഥത്തിൽ തണുത്ത് വിറയ്ക്കുകയാണ്. മഞ്ഞ് വീഴ്ചയെ തുടർന്ന് പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ് ക്രോസും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

ജർമനിയിലെ ബവേറിയയിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഓസ്ട്രിയയിൽ മൂന്ന് മീറ്റർ വരെ കനത്തിൽ മഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടർന്ന് ഏഴോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.

സ്വിറ്റ്സർലൻഡിലും അതിശൈത്യം കനത്ത നാശനഷ്ടം വിതയ്ക്കുകയാണ്. വടക്കൻ സ്വീഡനിലും മഞ്ഞ് വീഴ്ചയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുകയാണ്. സ്വീഡനിൽ ചുഴലി കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജോസ് കുന്പിളുവേലിൽ

Related posts